17 September, 2022 03:05:05 PM


റോഡിന് കുറുകെ സ്ഥാപിച്ച കമാനം മറിഞ്ഞ് വീണ് വീട്ടമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്



നെയ്യാറ്റിൻകര: റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കമാനം മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഓണാഘോഷ പരിപാടിയുടെ അറിയിപ്പുമായി തിരക്കേറിയ റോഡിൽ ഉയർത്തിയ കമാനമാണ് അഴിച്ചു നീക്കുന്നതിനിടെ സ്കൂട്ടർ യാത്രികരായ സ്ത്രീകളുടെ മുകളിലേക്ക് പതിച്ചത്. നെയ്യാറ്റിൻകര സ്വദേശി ബിജുവിന്‍റെ ഭാര്യ ലേഖ (44) ക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. മകൾ അനുഷയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കഴുത്തിന് ഗുരുതര പരിക്ക് പറ്റിയ ലേഖയുടെ ശബ്ദം വീണ്ടെടുക്കാൻ ആഴ്ചകൾ വരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒരു മുന്നറിയിപ്പും നൽകാതെ കമാനം അധികൃതർ അഴിച്ച് മാറ്റുകയായിരുന്നു. തിരക്കേറിയ റോഡിൽ ഇവരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ  പുറത്തു വന്നിരിക്കുന്നത്. വീഴ്ച്ചയിൽ വാഹനം ഓടിച്ചിരുന്ന അനുഷ്ക്കയുടെ ഹെൽമറ്റ് അടക്കം തെറിച്ച് പോയി വാഹനം മറിഞ്ഞ്, റോഡിലുരസി നീങ്ങുന്നതും വ്യക്തമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K