24 August, 2022 05:01:26 PM


വി​ല​ങ്ങ് വ​യ്ക്ക​വേ പ്ര​തി പോലീസുകാരെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ചു



തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റ് ചെ​യ്തു വി​ല​ങ്ങു വ​യ്ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ പ്രതി ​വെ​ട്ടി​പ്പ​രിക്കേ​ല്‍​പി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​രു​ണ്‍, ലു​ക്മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചി​റ​യി​ന്‍​കീ​ഴ് മു​ട്ട​പ്പ​ലം സ്വ​ദേ​ശി മി​ന്ന​ല്‍ ഫൈ​സ​ലി​നെ ആ​റ്റി​ങ്ങ​ല്‍ വ​ച്ചു പോ​ലീ​സ് പി​ടി​കൂ​ടിയപ്പോഴാണ് സംഭവം. ഒ​രു കൈ​യി​ല്‍ വി​ല​ങ്ങു​ വയ്​ക്കു​മ്പോ​ഴാ​ണ് ഫൈ​സ​ല്‍ മ​റു കൈ​യി​ലി​രു​ന്ന വെ​ട്ടു​ക​ത്തികൊ​ണ്ടു പോ​ലീ​സു​കാ​രെ വെ​ട്ടി​യ​ത്. വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി​.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K