15 August, 2022 06:26:32 PM


തിരുവനന്തപുരത്ത് മാലിന്യ പ്ലാന്‍റിലെ കിണറ്റിൽ വെട്ടി മാറ്റിയ നിലയില്‍ മനുഷ്യക്കാലുകൾ



തിരുവനന്തപുരം: തിരുവനന്തപുരത്ത് മാലിന്യസംസ്കരണ പ്ലാന്‍റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യക്കാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്‍റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. കാലുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെട്ടി മാറ്റിയ നിലയിലാണ് രണ്ട് കാലുകളും കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K