10 August, 2022 12:00:53 PM


ഒരാഴ്ച്ച മുമ്പ് അഗ്നിരക്ഷാസേന കിണറ്റിൽ നിന്ന് രക്ഷിച്ച 57 കാരന്‍റെ മൃതദേഹം അതേ കിണറ്റിൽ



തിരുവനന്തപുരം: ഒരാഴ്ച്ച മുമ്പ് അഗ്നിശമനസേന കിണറ്റിൽ നിന്നും രക്ഷിച്ച അമ്പത്തിയേഴുകാരന്‍റെ മൃതദേഹം ഇന്നലെ അതേ കിണറ്റിൽ നിന്ന് തന്നെ പുറത്തെടുത്തു. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജിൽ ജയകുമാറിന്‍റെ മൃതദേഹമാണ് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

ഒരാഴ്ച്ച മുമ്പ് ഇതേ കിണറ്റിൽ നിന്ന് ജയകുമാറിനെ അഗ്നിശമനസേനയെത്തി രക്ഷിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തെ വീണ്ടും കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ജയകുമാറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇയാൾ വീണ്ടും കിണറ്റിൽ ചാടിയതാകാമെന്ന സംശയത്തിലാണ് ഇന്നലെ രാവിലെ പൊലീസ് അഗ്നിശമനസേനയെ വിളിച്ചു വരുത്തി കിണറ്റിൽ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. അവിവാഹിതനായ ജയകുമാറിന് അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K