07 August, 2022 01:40:20 PM


പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി



തിരുവനന്തപുരം: പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്നും പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അൻസാരി നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തെരച്ചിൽ ശക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K