23 May, 2022 08:51:40 AM
വിതുരയിലെ പന്നിക്കെണി ദുരന്തം; വേലിയിൽ വൈദ്യുതി കടത്തിവിട്ടയാൾ അറസ്റ്റിൽ
തിരുവനന്തപുരം: വിതുരയിൽ പന്നിയെ കുടുക്കാനുള്ള വൈദ്യുതി കെണിയിൽ കുടുങ്ങി ഒരാൾ മരിച്ച സംഭവത്തിൽ അറസ്റ്റ്. വേലിയിൽ വൈദ്യുതി കടത്തിവിട്ട വിതുര മേമല സ്വദേശി കുര്യനാണ് അറസ്റ്റിലായത്. ശെൽവരാജാണ് ഷോക്കേറ്റ് മരിച്ചത്. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിനു സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു.