15 May, 2022 09:56:04 PM


ആഴിമലയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫറായ യുവാവ് കടലിൽ വീണ് മരിച്ചു



തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ സ്വദേശി ജ്യോതിഷ് (24) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പോലീസെത്തി കരയ്ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോട്ടോഗ്രാഫറാണ് ജ്യോതിഷ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K