23 April, 2022 10:39:47 AM
ഹോട്ടലില്‍നിന്നു ഷവര്‍മയും ഷവായും കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: ഹോട്ടലില്‍നിന്നു വാങ്ങിയ ഷവര്‍മയും ഷവായും കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചെമ്പഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂര്‍ സ്വദേശികളായ അശ്വിന്‍(21), വിവേക്(21), ശ്രീകാര്യം സ്വദേശികളായ അഖില്‍(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവര്‍ പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
തിങ്കളാഴ്ച രാത്രിയോടെയാണ് ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍ ആഹാരം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ച മുതല്‍ കനത്ത ഛര്‍ദിലും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.