27 March, 2022 05:47:15 PM


തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ ഗുണ്ടാ ആക്രമണം: യുവാവിന്‍റെ കാല്‍ വെട്ടി



തിരുവനന്തപുരം: വട്ടിയൂര്‍കാവ് കാഞ്ഞിരംപാറയില്‍ ഗുണ്ടകള്‍ ചേര്‍ന്ന് യുവാവിന്‍റെ കാല്‍ വെട്ടി. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്‍റെ (അച്ചുണു - 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള നിരവധി വെട്ടുകളേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K