14 March, 2022 10:49:56 AM
എട്ട് മാസം ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ(21)യാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ വീടനകത്തെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഭാഗ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചിട്ട് വരുന്നതില്‍ ഭാഗ്യക്ക് മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.