12 February, 2022 12:58:09 PM


'മൗ​നി​യാ​യ കൊ​ടും ക്രൂ​ര​ൻ': അഞ്ചാം കൊലപാതകത്തിന് ശേഷവും രാജേന്ദ്രൻ "പഞ്ചപാവം"!



തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ട അമ്പലമുക്കിൽ ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യെ​ടു​ത്തു​വെ​ങ്കി​ലും കു​പ്ര​സി​ദ്ധി നേ​ടി​യ​ത് കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ. രാ​ജേ​ന്ദ്ര​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ മാ​ത്രം നാ​ലു കൊ​ല​പാ​ത​ക കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​ര​ള​ത്തി​ൽ വ​ന്ന പ്ര​തി മ​റ്റൊ​രു കൊ​ല​പാ​ത​കം​കൂ​ടി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ദ​മ്പ​തി​മാ​രെ കൊ​ന്ന​ത് 2014ൽ ആ​ണ്. അ​തും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​ന്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന തു​ക കൊ​ണ്ട് ആ​ഡം​ബ​ര​ ജീ​വി​തം ന​യി​ക്കു​ന്ന പ്ര​കൃ​ത​മൊ​ന്നും ഇ​യാ​ൾ​ക്കി​ല്ല. അ​ല​ഞ്ഞു​ന​ട​ന്നു മോ​ഷ​ണം ന​ട​ത്തു​ക, എ​തി​ർ​ക്കു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യോ വ​ക​വ​രു​ത്തു​ക​യോ ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

'മൗ​നി​യാ​യി നി​ൽ​ക്കു​ന്ന കൊ​ടും ക്രൂ​ര​ൻ' എ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഏ​തൊ​രു വ്യ​ക്തി​യോ​ടും വി​ന​യ​ത്തോ​ടു​കൂ​ടി സം​സാ​രി​ക്കും. പ​ക്ഷേ, ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ത​മി​ഴ്നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യാ​ണ് രാ​ജേ​ന്ദ്ര​ൻ. ഒ​രു മാ​സം മു​മ്പാ​ണ് പേ​രൂ​ർ​ക്ക​ട​യി​ലെ ഒ​രു ടീ ​സ്റ്റാ​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​ത്.

ഇ​യാ​ളു​ടെ പ്ല​സ് പോ​യി​ന്‍റ് ആ​യ വി​ന​യ​മാ​ണ് ക​ട​യു​ട​മ​യെ ജോ​ലി ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ര​യും നാ​ളി​നി​ട​യ്ക്ക് ഇ​യാ​ളി​ൽ​നി​ന്നു മ​റ്റു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ സാ​ക്ഷ്യം. 10 ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​മ്പോ​ൾ ഒ​രെ​ണ്ണ​ത്തി​ന് ഉ​ത്ത​രം പ​റ​ഞ്ഞാ​ലാ​യി. ഇ​തു പോ​ലീ​സ് സം​ഘ​ത്തെ ഏ​റെ വി​ഷ​മി​പ്പി​ച്ചു.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ലെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വ​ള​രെ കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ചോ​ദി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്. പ്ര​തി മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്നു പോ​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തെ​ളി​യാ​തെ കി​ട​ക്കു​ന്ന മാ​ല മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു അ​ന്വേ​ഷ​ണം.

കൊ​ല ന​ട​ത്തു​ന്ന​തി​നു മു​മ്പ് അ​മ്പ​ല​മു​ക്കി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളി​ലും എ​ത്തി ചി​ല വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്. ക​ഷ്ടി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ റോ​ഡു​ക​ളെക്കു​റി​ച്ചും സ്ഥാ​പ​ന​ങ്ങ​ളെക്കു​റി​ച്ചും എ​ങ്ങ​നെ പ്ര​തി മ​ന​സ്സി​ലാ​ക്കി എ​ന്ന​താ​ണ് പോ​ലീ​സി​നെ അ​തി​ശ​യി​പ്പി​ക്കു​ന്ന​ത്.

മൗ​നി​യാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ള​രെ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് രാ​ജേ​ന്ദ്ര​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ഇ​യാ​ൾ​ക്ക് അ​ടു​പ്പ​മൊ​ന്നു​മി​ല്ല. കൊ​ടും ക്രൂ​ര​നാ​യ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹി​ത​ന​ല്ല എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ​ സം​ഘം ന​ൽ​കു​ന്ന വി​വ​രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K