07 February, 2022 12:35:57 PM


ഗുണ്ടാതലവൻ മെ​ന്‍റ​ൽ ദീ​പു മരിച്ചു; ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലായിരുന്നു



തിരുവനന്തപുരം: ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗു​ണ്ടാ​ത്ത​ല​വ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ച​ന്ത​വി​ള​യി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ശ്രീ​കാ​ര്യം പോ​ങ്ങും​മൂ​ട് ബാ​പ്പു​ജി ന​ഗ​ർ രോ​ഹി​ണി​യി​ൽ മെ​ന്‍റ​ൽ ദീ​പു എ​ന്ന് വി​ളി​ക്കു​ന്ന ദീ​പു (39) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി സു​ഹൃ​ത്തു​ക്ക​ൾ ചേ​ർന്നു ച​ന്ത​വി​ള​യി​ലെ ക​ട​ത്തി​ണ്ണ​യി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ദീ​പു​വി​ന്‍റെ ത​ല​യ്ക്കു ബി​യ​ർ കു​പ്പികൊ​ണ്ടും ക​ല്ലു​ കൊ​ണ്ടും അ​ടി ഏ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ള്ള ആ​ളു​മാ​ണ് ദീ​പു​വെന്നു പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K