05 February, 2022 11:53:18 AM


കാ​ർ അ​പ​ക​ട​ത്തി​ൽ ക​ന്യാ​സ്ത്രീ മ​രി​ച്ചു; വൈദികന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം : പു​രോ​ഹി​ത​നും ക​ന്യാ​സ്​ത്രീ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി​സ​ഭാ അം​ഗം നെ​ടു​മ​ങ്ങാ​ട് വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് ലാ​സ്റ്റ് ലേ​റ്റ് മാ​താ ച​ർ​ച്ചി​ലെ സി​സ്റ്റ​ർ ഗ്രേ​സ് മാ​ത്യു (61) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഫാ. ​അ​രു​ൺ (40), സി​സ്റ്റ​ർ എ​യി​ഞ്ച​ൽ മേ​രി (85), സി​സ്റ്റ​ർ ലി​ഡി​യ (38), സി​സ്റ്റ​ർ അ​നു​പ​മ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ല​ർ​ച്ചെ 4.15ന് ​സം​സ്ഥാ​ന പാ​ത​യി​ൽ പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ൽ നി​ന്നും വെ​ള്ളൂ​ർ​ക്കോ​ണ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കോ​ളി​സ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്രേ​സ് മേ​രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K