19 January, 2022 02:11:23 PM
അവസാനം സമ്മതിച്ചു; തിരുവാതിര തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമൂഹ തിരൂവാതിര തെറ്റായിപ്പോയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വവും തിരുവനന്തപുരം ജില്ലാ നേതൃത്വവും സമ്മതിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ തിരുവാതിരയിൽ 550 പേരാണ് പങ്കെടുത്തത്. പൂർണമായും കോവിഡ് ചട്ടങ്ങൾ ലംഘിച്ച നടന്ന പരിപാടിക്കെതിരേ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.