16 December, 2021 12:43:28 PM
വെഞ്ഞാറമൂട്ടിൽ മൂന്നു മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി: കുട്ടികൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്കി അമ്മ ജീവനൊടുക്കി. ശ്രീജ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്കാണ് ശ്രീജ വിഷം നല്‍കിയത്. ഒന്‍പതും ഏഴും ഒന്നര വയസും പ്രായമുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില വഷളാണ്. ശ്രീജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു