12 December, 2021 02:27:54 PM
തിരുവനന്തപുരം മെഡി. കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി: സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി. ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായത്. സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം തുടങ്ങി. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. മൊബൈൽഫോണുകളുടെ ടവർ ലോക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.




