25 November, 2021 07:49:28 AM
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വായോധികൻ മരിച്ചു
തിരുവനന്തപുരം: മരത്തിനു മുകളിൽ കൂടുകെട്ടിയിരുന്ന കാട്ടുതേനീച്ചക്കൂട് തലയിൽ വീണ് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കുന്നത്തുകാൽ കോട്ടുക്കോണം മുടഞ്ഞാറ റോഡരികത്തു പുത്തൻവീട്ടിൽ വിൻസെന്റ് (63) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
വസ്ത്രം വിൽപനക്കാരനായ വിൻസെന്റ് വസ്ത്രം വിൽക്കാൻ കൊണ്ടുപോകും വഴിയാണ് പാലിയോട് ചുഴിനിലത്തിൽ മരത്തിൽ കൂടുകെട്ടിയിരുന്ന കാട്ടുതേനീച്ചക്കൂട് തലയിൽ വീണ് ഈച്ചകളുടെ കുത്തേറ്റത്. ഒപ്പുണ്ടായിരുന്നു മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ജ്ഞാനഹെബ്സീ ഭായി. മക്കൾ: ജയപ്രദീപ്, ജയപ്രിയ. പ്രാർഥന ശനിയാഴ്ച മൂന്നിന്.