01 November, 2021 04:12:21 PM
അന്‍സി കബീര്‍ മരിച്ചതറിഞ്ഞ് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍
തിരുവനന്തപുരം: മുന്‍ മിസ് കേരള അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ച വിവരമറിഞ്ഞതിനെ തുടര്‍ന്ന് അമ്മ റസീന (48) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് കബീര്‍ വിദേശത്താണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്‍സി കബീര്‍ കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ അറിയിച്ചത്.
ഇതിനിടെ മറ്റാരില്‍നിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. കബീര്‍-റസീന ദമ്പതികളുടെ ഏകമകളാണ് അന്‍സി കബീര്‍. 2019 മിസ് കേരളയും മോഡലുമായ അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനു(26)മാണ് വാഹനാപകടത്തിൽ മരിച്ചത്. അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു ഇരുവരും.