14 October, 2021 12:44:46 PM
സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു; ഒരാഴ്ച നിരീക്ഷണത്തിൽ
തിരുവനന്തപുരം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കോവിഡ് നിരീക്ഷണത്തിനു ശേഷം സെല്ലിലേക്ക് മാറ്റും. സൂരജ് ഒരാഴ്ച നിരീക്ഷണ സെല്ലില്‍ കഴിയണം. ജില്ലാ ജയിലിലായിരുന്നു സൂരജ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വർഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്. ക്രൂരവും മൃഗീയവുമായ കൊലപാതകമാണ് സൂരജ് നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും അത്യപൂർവങ്ങളിൽ അപൂർവമായ കേസല്ല ഉത്ര വധക്കേസെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.