15 August, 2021 01:34:48 PM


എകെജി സെന്‍ററിൽ ദേശീയ പതാക; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം



തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി സിപിഎം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 1947 ൽ പി കൃഷ്ണപിള്ള പതാക ഉയർത്തിയിട്ടുണ്ട്. ത്യാഗനിർഭര പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാർഷിക പരിഷ്കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.


പതാക ഉയർത്തലിൽ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിൽ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്‍. പി കെ ശ്രീമതി, എം. സി ജോസഫൈന്‍ സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K