27 July, 2021 09:26:42 PM


യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍



കഴക്കൂട്ടം: യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ട് പേര്‍ കഠിനംകുളം പോലീസി​​ന്‍റെ പിടിയിലായി. നിരവധി കേസുകളിലെ പ്രതികളായ കഠിനംകുളം മുണ്ടന്‍ചിറ സ്വദേശി വിഷ്ണു (23), പെരുമാതുറ തെരുവില്‍ തൈവിളാകത്ത് വീട്ടില്‍ ഷാനിഫര്‍ (28) എന്നിവരാണ് പിടിയിലായത്.


മുന്‍ വൈരാഗ്യത്തി​ന്‍റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം മര്യനാട് സ്വദേശി സേവ്യര്‍ (40) നെ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഘത്തിലുള്ള ഒരാളെ പിടികൂടാനായിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുതുക്കുറിച്ചിക്കു സമീപമായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K