30 June, 2021 11:49:29 AM


എസ് ഐ ആനി ശിവയ്ക്ക് കൂത്താട്ടുകുളം മേരിയുടെ "കനലെരിയും കാലം" നൽകി യാത്രയയപ്പ്



വർക്കല: ആനി ശിവയ്ക്ക് എസ് ഐ ആയി ആദ്യനിയമനം കിട്ടിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ വനിതാ ജനപ്രതിനിധികളും ആഗ്രഹിച്ചിരുന്നു. 'ഞങ്ങളിങ്ങ്  എടുക്ക്വ' എന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും അവർക്കു എറണാകുളത്തേക്ക് പോസ്റ്റിങ്ങ്‌ ആയി. എങ്കിലും ഹൃദ്യമായ ഒരു യാത്രയയപ്പു അവർ നൽകി വർക്കലക്കു ഒരിക്കൽ മടങ്ങി വരണമെന്ന അഭ്യർത്ഥനയോടെ. ഒപ്പം കൂത്താട്ടുകുളം മേരി എന്ന വിപ്ലവ നായികയുടെ ജീവചരിത്രം  "കനലെരിയും കാലം" സമ്മാനമായി നൽകുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K