19 May, 2021 06:45:52 PM
സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ ജോലികൾക്ക് സഹായത്തിന് എത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സൈറ്റിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ടു പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി.