17 May, 2021 10:02:37 AM


ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു; നടന്നു വീട്ടിൽ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു



തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് നടന്ന് വീട്ടിലെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു. നഗരൂര്‍ കടവിള സ്വദേശി സുനില്‍കുമാര്‍ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്. പഴക്കടയില്‍ നിന്നു പഴം വാങ്ങാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ പൊലീസിന്റെ മുന്നില്‍പ്പെട്ടത്.


സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ 500 രൂപ പിഴയിട്ടു. അടയ്ക്കാന്‍ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തത്. ഇതേതുടര്‍ന്നാണ് സുനില്‍കുമാര്‍ കാല്‍നടയായി വീട്ടിലെത്തിയത്. രാവിലെ 8.30ന് പൊലീസ് തിരിച്ചയച്ചയാള്‍ വീട്ടിലെത്തി ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K