13 May, 2021 10:31:15 PM
മൂന്നാറിലെ സി.എസ്.ഐ സമ്മേളനം: രണ്ടു വൈദികർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: മൂന്നാറിലെ വൈദികസമ്മേളനത്തിൽ പങ്കെടുത്ത രണ്ടു വൈദികർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ (39), സി.എസ്.ഐ. ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ് (59) എന്നിവരാണു മരിച്ചത്. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി.
ബിനോകുമാർ നാലുവർഷംമുമ്പാണ് അമ്പലക്കാല പള്ളിയിൽ സഭാ ശുശ്രൂഷകനായത്. ഇതിനുമുമ്പ് കള്ളിക്കാട് സഭയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കൾ: അൻസ്, അസ്ന. ആറയൂർ സ്വദേശിയായ ദേവപ്രസാദ് സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് അംഗം കൂടിയാണ്. ഭാര്യ: ക്രിസ്തുരാജം, (റിട്ട ഗവ. നഴ്സ്). മക്കൾ: ഡാനിഷ്, അജീഷ്.
ഒരുമാസം മുമ്പാണ് സി.എസ്.ഐ. സഭയുടെ ധ്യാനയോഗം മൂന്നാറിൽ നടന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണമുയർന്നിരുന്നു. പങ്കെടുത്ത വൈദികരിൽ ഒട്ടേറെ വൈദികർക്ക് രോഗബാധയുണ്ടായി. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു.