10 May, 2021 05:19:16 PM


പത്രപ്രവർത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം - വെൽഫെയർ പാർട്ടി




തിരുവനന്തപുരം: കോവിഡ് ഗുരുതരമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും റിസ്കിൽ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. കോവിഡ് സംബന്ധിച്ച സർക്കാർ മാർഗ നിർദ്ദേശങ്ങളും ബോധവത്കരണവും അതിവേഗം ജനങ്ങളിലെത്തിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.


പല സന്ദർഭങ്ങളിലും അതീവ ജാഗ്രത വേണ്ടയിടങ്ങളിൽ ജോലി ആവശ്യാർത്ഥം എത്തേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകർ. ജീവൻ പണയംവെച്ചാണ് പല സന്ദർഭങ്ങളിലും റിപ്പോർട്ടിംങ് നടത്തേണ്ടി വരുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണം. കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകുന്ന അതേ പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K