04 May, 2021 07:35:02 AM
ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടിസുകൾ പ്രാദേശിക നേതാവിന്റെ വീട്ടുപരിസരത്ത് ഉപേക്ഷിച്ചനിലയില്‍
തിരുവനന്തപുരം: ബി.ജെ.പിക്കുള്ളിലെ പോര് കൂടുതല്‍ രൂക്ഷമാക്കുന്നതിന് കളമൊരുക്കി ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടിസ് ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീട്ടുപരിസരത്താണ് പ്രചാരണ നോട്ടിസിന്റെ കെട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ കഴക്കൂട്ടത്തെ തോല്‍വിയില്‍ വി.മുരളീധരന്‍ പക്ഷത്തിനു പങ്കുണ്ടെന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍ പക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രചാരണം നടത്തിയിട്ടും 2016ല്‍ വി.മുരളീധരന്‍ നേടിയ വോട്ട് ശോഭാ സരേന്ദ്രന് ലഭിച്ചിട്ടില്ല. 2016ല്‍ 42732 വോട്ടുകള്‍ ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ അത് 40193 ആയി കുറയുകയാണ് ചെയ്തത്.
പാര്‍ട്ടിക്കുലഭിക്കേണ്ടിയിരുന്ന രണ്ടായിരത്തിലധികം വോട്ടുകളും പുതുതായി ചേര്‍ത്ത മൂവായിരം വോട്ടുകളും ലഭിക്കാതെ പോയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായ വിരുദ്ധ നീക്കമാണെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു.