27 April, 2021 04:27:56 PM
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം; ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണച്ചു
തിരുവനന്തപുരം: കവടിയാറിൽ മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയർ കെട്ടി താഴെ എത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശവാസികൾ അഗ്നിശമനാ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. ചെങ്കൽ ചൂളയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്