25 April, 2021 04:04:37 PM


വിവാഹവാഗ്ദാനം നല്‍കി പീഡനം, നഗ്ന ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍



തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നരവര്‍ഷമായി നോബിള്‍ പ്രകാശ് യുവതിയെ ലൈംഗികമായ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി.

ഈ ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം. യുവതി ഇതിനെ എതിര്‍ത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്‌നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വലിയമല പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച എറണാകുളത്തുനിന്നാണ് നോബിളിനെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K