21 April, 2021 07:06:01 PM
'വൈഫ് എക്‌സ്‌ചേഞ്ച്': സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പകർത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
തിരുവനന്തപുരം: സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. കാഞ്ഞിരംപാറ സ്വദേശിയും കൃഷിവകുപ്പിലെ ക്ലാർക്കുമായ സനു ആണ് അറസ്റ്റിലായത്. ഇയാൾ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സനുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു. കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഇയാള്‍ പാര്‍ട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തും.
ഇയാൾക്കെതിരെ ഒരു യുവതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.