19 April, 2021 04:45:38 PM
വിദ്യാര്‍ഥികള്‍ക്ക് മാരക മയക്കുമരുന്നുകള്‍ വില്‍ക്കുന്ന യുവാവ് പിടിയില്‍
തിരുവനന്തപുരം: ലഹരിമരുന്നായ എം.ഡി.എം.എ യും ഒപ്പം കഞ്ചാവും ലഹരി ഗുളികകളും വില്പന നടത്തിവന്നയാളെ പോലീസ് പിടികൂടി. ആനയറ കല്ലുംമൂട് സ്വദേശി ആരോമലി (25) ആണ് ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് ടീമിന്റെ സഹായത്തോടെ പേട്ട പോലീസ് പിടികൂടിയത്. പ്രതിയില്‍ നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നുകളും പോലീസ് പിടിച്ചെടുത്തു.
നഗരത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിമരുന്ന് വില്പന നടത്തുന്നതായി നാര്‍കോട്ടിക് സെല്‍ അസി.കമീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോമലിനെ പിടികൂടിയത്. പേട്ട എസ്.എച്ച്.ഒ സുധിലാല്‍, എസ്.ഐ നിയാസ്, ഡാന്‍സാഫ് എസ്.ഐ ഗോപകുമാര്‍, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജിബഷീര്‍, ചിന്നു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.