15 April, 2021 06:38:07 PM
'ഞാനായിരുന്നെങ്കില്‍ എന്‍റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ?' - വീണ എസ് നായര്‍
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വീണ എസ്. നായർ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം നാല് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണയുടെ വിമർശനം.
'എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ നാലിന് ഞാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കൽപ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ?' – വീണ ചോദിക്കുന്നു.