06 April, 2021 05:24:04 PM
വോട്ട് ചെയ്യാനെത്തിയപ്പോൾ മോശമായി പെരുമാറി; പോലീസുകാരനെതിരെ നേവി ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്താനെത്തിയ നേവി ഉദ്യോഗസ്ഥനോട് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലീസുകാരന് അപമര്യാദയായി പെരുമാറിയതായി പരാതി. വെള്ളനാട് സ്വദേശി എസ്.എസ്. അനന്തുവാണ് പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐക്കെതിരെ പരാതി നല്‍കിയത്.
ഗര്‍ഭിണിയായ സഹോദരിക്കൊപ്പമാണ് അനന്തുവും അമ്മയും വോട്ട് ചെയ്യാനെത്തിയത്. സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിനാല്‍ തന്നെയും അമ്മയെയും കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസുകാരന് അപമാര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പോലീസിലും അനന്തു പരാതി നല്‍കിയിട്ടുണ്ട്.