04 March, 2021 06:12:27 PM
ശ്രീ എമ്മിന് തലസ്ഥാനനഗരിയില് നാലേക്കര് ഭൂമി നല്കി സര്ക്കാര് ഉത്തരവ്
തിരുവന്തപുരം: യോഗാചാര്യന് ശ്രീ എമ്മിന് നാലേക്കര് ഭൂമി പാട്ടത്തിന് നല്കി സര്ക്കാര് ഉത്തരവിറക്കി. തിരുവനന്തപുരത്തെ ചെറവിക്കല് വില്ലേജിലാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. പ്രതിവര്ഷം 34 ലക്ഷം രൂപ പാട്ടത്തിന് 10 വര്ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. കമ്പോളവിലയുടെ രണ്ട് ശതമാനമാണ് പാട്ടത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ മതിപ്പുവില പതിനേഴരക്കോടി രൂപയാണ്.
റവന്യൂ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നു വര്ഷം കൂടുമ്ബോള് പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള് മുറിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഭൂമി കൈമാറിയിരിക്കുന്നത്. ശ്രീ എമ്മിന്റെ സത്സംഗിന് ഭൂമി നല്കാനുള്ള സര്ക്കാര് തീരുമാനം വിവാദത്തിലായിരുന്നു. എന്നാല് പത്തുദിവസത്തിനുള്ളില് തന്നെ നടപടി ക്രമങ്ങള് പൂര്ത്തിയാക്കി സര്ക്കാര് ഉത്തരവിറക്കി.