28 February, 2021 07:06:35 PM


പിടികിട്ടാപ്പുള്ളി ആറ്റിങ്ങല്‍ അയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍



തിരുവനന്തപുരം: കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശി ആറ്റിങ്ങല്‍ ബിടിഎസ് റോഡില്‍ സുബ്രഹ്മണ്യവിലാസത്തില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ബിജു(50) പിടിയില്‍. രണ്ട് പതിറ്റാണ്ടിലേറെയായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. 


തമിഴ്നാട്ടിലെ മേല്‍വിലാസം ഉപയോഗിച്ച്‌ കരസ്ഥമാക്കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച്‌ ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.


കടയ്ക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടന്‍ വധക്കേസിലെയും തിരുവല്ലത്ത് അബ്ദുള്‍ ജാഫര്‍ വധക്കേസിലെയും പ്രധാന പ്രതിയാണ്. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, തിരു. മെഡിക്കല്‍ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വധശ്രമ കേസുകള്‍ അടക്കം നിരവധി കേസുകളിലും പിടികിട്ടാപുള്ളിയാണ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K