25 February, 2021 12:43:08 PM
കാണാതായ പോക്സോ കേസ് ഇരകളെ തിരുവനന്തപുരം തമ്പാനൂരിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവല്ലയിലെ പോക്സോ കേസ് ഇരകളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽനിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി. 16,15 വയസുളള രണ്ട് പെൺകുട്ടികളെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് പോക്സോ അഭയകേന്ദ്രത്തിൽ നിന്ന് വെൺപാലവട്ടം, തുവലശേരി സ്വദേശിനികളായ പെൺകുട്ടികളെ കാണാതായത്. നാല് പെൺകുട്ടികളാണ് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. പിന്നാലെ ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.