19 February, 2021 08:57:01 AM
സുഹൃത്തിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മണക്കാട് കരിമഠം കോളനിയില്‍ നിന്ന് വലിയ താന്നിമൂട് കൈതാമരപൊയ്കയില്‍ വാടകയ്ക്ക് താമസിക്കുന്ന മുകേഷിനെയാണ് (27) പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസികള്‍ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 19നായിരുന്നു സംഭവം.
ഇരുകുടുംബങ്ങളും തികഞ്ഞ സൗഹൃദത്തിലായിരുന്നു. സംഭവദിവസം ഇരുവീട്ടുകാരും ഒരുവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. അതിനുശേഷമാണ് മുകേഷ്, തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തായ രാജേഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാജേഷിന്റെ കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം. തടയാന്‍ ചെന്ന രാജേഷിന്റെ ഭാര്യയ്ക്കും കുത്തേറ്റു. രക്ഷപ്പെട്ട മുകേഷിനെ സ്ഥലത്തെത്തിയ പാലോട് പൊലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. രാജേഷ് അപകടനില തരണം ചെയ്തിട്ടില്ല.