16 February, 2021 08:32:55 AM
പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ സസ്പെൻഷനില്‍
തിരുവനന്തപുരം : വനിതാ എഞ്ചിനീയറെ മേലുദ്യോഗസ്ഥനായ വിജിലൻസ് വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനിയർ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനിയർ ആർ. സാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തതായി പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ അറിയിച്ചു. സ്വന്തം ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനിയറുടെ കാബിനിൽ അതിക്രമിച്ചു കയറി ആക്രോശിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്ത്രീയെന്ന പരിഗണന നൽകാതെ അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാ നത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു .