11 February, 2021 03:01:49 PM


ടൈറ്റാനിയം ഫാക്ടറിയിലെ ഓയില്‍ ചോര്‍ച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി



തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡില്‍നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., മലബാര്‍ സിമന്റ്സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.


പത്തു ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫര്‍ണസ് ഓയില്‍ ലീക്കേജ് ഉണ്ടായത്. വേളി മുതല്‍ പുതുക്കുറിച്ചി കടല്‍ വരെ വ്യാപിച്ചുവെന്നാണ് വിവരം. കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവരാണ് വിവരം അധികൃതരെ അറിയിച്ചത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K