26 September, 2020 07:37:37 PM
കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷന്‍ അടച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷനില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി. തുടര്‍ന്ന് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇന്ന് വൈകിട്ടാണ് ഫയര്‍ സ്റ്റേഷന്‍ അടച്ചത്. ആകെ നാല്‍പതോളം ഉദ്യോഗസ്ഥരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. മൂന്ന് ദിവസത്തിനു ശേഷമേ ഇനി സ്റ്റേഷന്‍ തുറക്കു.
തിരുവനന്തപുരത്ത് 9 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഇന്ന് 1050 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 1024 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്ബര്‍ക്കരോഗികളുടെ നിരക്ക്. രോഗികളില്‍ 22 പേര്‍ ആരോഗ്യപ്രവര്‍ത്തകരായത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു.