12 August, 2020 06:04:47 PM
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗ വ്യാപനം രൂക്ഷം; 99 തടവുകാരില്‍ 59 പേര്‍ക്കും കോവിഡ്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ ഇവിടെ 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം രോഗികളെ കണ്ടെത്തിയതെന്നത് ആശങ്ക കൂട്ടുന്നു. കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു.അതേസമയം, ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തിയത്.ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇതും മറികടന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്.