31 July, 2020 05:33:03 PM
പുല്ലുവിളയിലെ വൃദ്ധസദനത്തില്‍ 6 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പുല്ലുവിള ക്ലസ്റ്ററിലെ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജോലിക്കാര്‍ക്കുമാണ് കോവിഡ് സഥിരീകരിച്ചത്.
കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലാണ് രോഗബാധ കണ്ടെത്തിയത്. പുല്ലുവിള ക്ലസ്റ്ററിന്റെ ഭാഗമായതിനാലാണ് ഇവിടെ ആന്റിജന്‍ പരിശോധന നടത്തിയത്. ക്ലസ്റ്റര്‍ മേഖലയില്‍ പ്രായം കൂടിയവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലുമാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലും പരിശോധന ഉണ്ടായത്.