23 June, 2020 10:09:21 PM


ചെന്നൈയിൽ നിന്നും മുങ്ങിയ കോവിഡ് രോഗി തിരുവനന്തപുരത്തെ കുടുംബവീട്ടിൽ



തിരുവനന്തപുരം: കോവിഡ് രോഗവിവരം മറച്ചുവച്ച് ചെന്നൈയിൽ നിന്നും മുങ്ങി തിരുവനന്തപുരത്തെ കുടുംബവീട്ടിൽ കഴിഞ്ഞയാൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഖത്തറില്‍ നിന്ന് ജൂണ്‍- 10- ന് ചെന്നൈയിയ ഇയാൾക്ക് ഈ മാസം  12ന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ചെങ്കൽപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം ഭേദമാകാതെ  ഇവിടെ നിന്നും മുങ്ങി.


വിമാനത്തിൽ തിരുവനന്തപുര‍ത്തെത്തിയ ഇയാൾ രോഗവിവരം മറച്ചുവച്ച് വ‍ഞ്ചിയൂരിലെ കുടുംബവീട്ടിൽ എത്തുകയായിരുന്നു. പൊലീസും ആരോഗ്യപ്രവർത്തകരും കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് രോഗവിവരം അറിയുന്നത്. തിങ്കളാഴ്ച ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരവും, ഐ പി സി വകുപ്പുകള്‍ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K