13 June, 2020 07:33:03 PM
കോവിഡ് നിയന്ത്രണം ലംഘിച്ച് മാർച്ച്: അടൂർ പ്രകാശ് എംപിക്കും 63 പേർക്കും എതിരെ കേസ്
തിരുവനന്തപുരം: അടൂർ പ്രകാശ് എംപിക്കെതിരെ വീണ്ടും കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ച് മാർച്ച് നടത്തിയതിന് എംപിക്കും കണ്ടാലറിയാവുന്ന 63 പേർക്കും എതിരെയാണ് കേസ്. ശനിയാഴ്ച രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സാമൂഹിക അകലം പാലിക്കാതെ നിരവധി പേർ പങ്കെടുത്തു.
ഏപ്രിലിൽ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്സ് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടർന്നും അടൂർ പ്രകാശ് എംപിക്കെതിരെ കേസെടുത്തിരുന്നു. എംപിക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെ പൊലീസ് എപ്പിഡെമിക് പ്രിവൻഷൻ ഓർഡിനൻസ് അനുസരിച്ചായിരുന്നു കേസെടുത്തത്.
സംഘടനയുടെ കോർട്ട് സെന്റർ അഭിഭാഷക ക്ലാർക്കുമാർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകുന്നതായിരുന്നു ചടങ്ങ്.