13 June, 2020 01:33:55 PM
മധ്യവയസ്ക്കന്റെ മരണത്തില്‍ സംശയം: മൃതദേഹം പുറത്തെടുത്തു പോസ്റുമോർട്ടം നടത്തി
പാറശാല : ഹൃദയാഘാതം മൂലം മരിച്ച മധ്യവയസ്ക്കന്റെ മൃതദേഹം പുറത്തെടുത്തു പോസ്റുമോർട്ടം നടത്തി. പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ ജോൺ (57 )മരിച്ച സംഭവത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മാർച്ച് ആറിന് രാത്രി 12ഓടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവ് മിഖായേൽ പിള്ളയെയും ബന്ധുക്കളെയും ജോണിന്റെ ഭാര്യാബന്ധുക്കൾ അറിയിച്ചിരുന്നു. അതേത്തുടർന്ന് അടുത്തദിവസം മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു.
ഹൃദയാഘാതമായതിനാൽ അന്ന് പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എന്നാൽ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊഴിയൂർ പോലീസിൽ പരാതിനൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി ഇന്ന് പുറത്തെടുത്തത്. ആർഡിഓയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.