04 June, 2020 10:54:27 PM


ഉമയും ഭാമയും; ഒന്നര വയസുകാരിയും കളിക്കൂട്ടുകാരി ആനയും അനന്തപുരിയിലെ താരങ്ങള്‍



തിരുവനന്തപുരം: കുഞ്ഞിക്കാലുകൾ കൊണ്ട് വെള്ളം തെറിപ്പിച്ച് പുഞ്ചിരിയോടെ വരുന്ന ഭാമ സരസ്വതി എന്ന ഒന്നര വയസുകാരി ഭാമക്കുട്ടിക്ക് പിന്നാലെ അവളുമുണ്ടാകും. ഉമാദേവിയെന്ന ആന. ഭാമ പിച്ചവെച്ച് നടന്നതു മുതൽ കാണുന്നതാണ് ഉമയെ. ഉമയ്ക്ക് പ്രിയപ്പെട്ട ബിസ്‌ക്കറ്റും പഴവുമൊക്കെ കരുതിയാണ് ഭാമയുടെ പോക്ക്. തിരുവന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയും ആനപ്രേമിയുമായ അച്ഛൻ കൊഞ്ചിറവിള ഉമാമഹേശ്വരമഠത്തിൽ കെ മഹേഷാണ് മകളുടെ ആന ചങ്ങാത്തത്തിന് പുറകിൽ.


മഹേഷ് എട്ടു വർഷം മുമ്പാണ് കോട്ടയം പൂഞ്ഞാറിൽ നിന്ന് പിടിയാനയെ സ്വന്തമാക്കിയത്.  ആദ്യമൊക്കെ മകളെ ആനയുടെ അടുത്ത് കൊണ്ടു പോകുന്നതിൽ ഭയമുണ്ടായിരുന്നു മഹേഷിനും ഭാര്യ അമ്മ ദേവികയ്ക്കും. എന്നാൽ പിന്നീടത് മാറി. വെള്ളത്തിൽ കളിക്കാനാണ് ഇരുവർക്കും പ്രിയം. പാപ്പാൻ കുട്ടനും മകൻ ശ്രീക്കുട്ടനുമാണ് ഉമയെ ഇത്ര മെരുക്കിയെടുത്തത്. ടികി ടോകില്‍ വീഡിയോ വൈറലായതോടെ ഇരുവരുമിപ്പോൾ നാട്ടിലെ താരങ്ങളാണ്. സിനിമാ നടി പ്രവീണ ഉൾപ്പെടെയുള്ളവർ ഇവരെ കാണാനെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K