15 May, 2020 11:19:57 PM


തിരുവനന്തപുരത്ത് വ്യാജമദ്യവേട്ട; സീരിയല്‍ നടിയും കൊലക്കേസ് പ്രതിയും അറസ്റ്റില്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യവേട്ട. സീരിയല്‍ ജുനിയർ ആർട്ടിസ്റ്റും നാടക നടിയുമായ ചെമ്പൂര്‍ സ്വദേശി സിനിയും കൊലക്കേസ് പ്രതി വെള്ളറട സ്വദേശി വിശാഖും പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ ആര്യന്‍കോട് നിന്ന്  400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാരായവാറ്റ് കേന്ദ്രത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.


പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലില്‍ 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.


ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം എന്നീ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ വിശാഖ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K