30 April, 2020 10:55:22 AM
തിരുവനന്തപുരത്ത് നൂറോളം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നൂറോളം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് നിരീക്ഷണത്തിലായത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. നെയ്യാറ്റിൻകര, പാറശാല പ്രദേശത്തെ കൂടുതൽ പഞ്ചായത്തുകൾ ഹോട്സ്പോട്ടാകും.