17 April, 2020 12:24:17 PM


ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് വന്ന ലോറിയില്‍ നിന്നും മദ്യം മോഷണം പോയി



ആറ്റിങ്ങല്‍: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയില്‍ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയത്. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ നിലയിലാണ്. ഗോഡൗണിലേക്ക് ലോറികള്‍ എത്തിയ സമയത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.


നിരവധി ലോറികള്‍ മാമം നാളികേര കോംപ്ലക്‌സിന് സമീപമാണ് ഒതുക്കി ഇട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്. ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി. ലോറികള്‍ ഒതുക്കിയിട്ട സ്ഥലത്ത് നിരീക്ഷണവും സംരക്ഷണവും വേണമെന്ന് എക്സൈസിനോടും പോലീസിനോടും ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K