16 April, 2020 10:36:33 AM
പിസ ഡെലിവറി ബോയിക്ക് കോവിഡ് : ദില്ലിയില്‍ 72 പേര് നിരീക്ഷണത്തില്‍
ദില്ലി: പിസ ഡെലിവറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ 72 പേര് നിരീക്ഷണത്തില്‍. എന്നാല്‍ നിരീക്ഷണത്തിലുള്ളവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ദക്ഷിണ ദില്ലി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മാളവ്യ നഗറിലെ പ്രസിദ്ധമായ പിസ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
അധികൃതര്‍ ഇയാളുടെ സഹപ്രവര്‍ത്തകരായ 16 പേരെ ക്വാറന്റൈന് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 72 പേരോട് നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ദക്ഷിണ ദില്ലി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.